അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ തന്നെ വലിയ തോതില്‍ കോവിഡ് 19 വ്യാപിക്കുന്ന അലനല്ലൂരില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ക്രിയാത്മക നടപടികള്‍ കൈക്കൊള്ളണ മെന്ന് സിപിഎം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സിപിഎം പഞ്ചായത്ത് മെമ്പര്‍മാരും ആവശ്യപ്പെട്ടു.കൂടിയാലോചനകള്‍ വഴി നടപടികള്‍ക്ക് രൂപം നല്‍കിയില്ലെങ്കില്‍ അലനല്ലൂര്‍ പഞ്ചായത്ത് മഹാദുരന്തത്തിലേക്ക് കടന്ന് ചെല്ലുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കി.

പഞ്ചായത്തില്‍ പരമാവധി പരിശോധനകള്‍ കോളനികള്‍ ഉള്‍പ്പടെ യുള്ള സ്ഥലങ്ങളില്‍ നടത്തി രോഗബാധിതരെ ഐസൊലേറ്റ് ചെ യ്യുകയെന്നത് പരമപ്രധാനമാണ്.നിലവിലുള്ള രോഗികളില്‍ നിന്നും വീടുകളില്‍ അണുബാധയുണ്ടാകാതിരിക്കണമെങ്കില്‍ വേണ്ടത്ര സൗകര്യമില്ലാത്തവരെ മാറ്റിപാര്‍പ്പിക്കുകയും ഇവര്‍ക്കാവശ്യമുള്ള ഭക്ഷണമോ ഭക്ഷ്യധാന്യമോ എത്തിക്കാന്‍ നടപടി സ്വീകരിക്കുക യും വേണം.ഇതിനായി സമഗ്രമായ ഒരു പ്രവര്‍ത്തി പദ്ധതി ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,യുവജന സംഘടനകള്‍,വ്യാപാരി വ്യവസായി സംഘടനകള്‍,ക്ലബ്ബ് ഭാരവാ ഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി തയ്യാറാക്കണം.സാമൂഹ്യ അടുക്കള സജ്ജമാക്കണം.കുടുംബശ്രീ ഹോട്ടലിനെ ഇതിനായി ജന കീയ സഹകരണത്തോടെ പുന:സംഘടിപ്പിക്കണം. ജനകീയാവശ്യ ത്തെ തുടര്‍ന്ന് നടത്താന്‍ തീരുമാനിച്ച ആന്റിജന്‍ പരിശോധനകള്‍ കോട്ടപ്പള്ള അലനല്ലൂര്‍ തുടങ്ങിയ ടൗണുകളെ കേന്ദ്രീകരിച്ചാണ് നടന്നത്.ഓരോ വാര്‍ഡിലുമുള്ള രോഗബാധിത പ്രദേശങ്ങള്‍ ജന വാസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആന്റിജന്‍ പരിശോ ധന കാര്യക്ഷമമായി നടത്തേണ്ടത്.ഇതിനുള്ള ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കി അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കു ന്ന പരിശോധനകള്‍ക്ക് മുടക്കം വരാതെ ചുരുങ്ങിയ പരമാവധി പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്.

ഓരോ കോവിഡ് ബാധിതനും ആവശ്യമായ കാര്യങ്ങള്‍ മനസിലാ ക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കാര്യങ്ങള്‍ ക്രമപ്പെടുത്താനും പഞ്ചായത്ത് തല കോവിഡ് വാര്‍ റൂം വേണമെന്ന സംസ്ഥാന സര്‍ ക്കാര്‍ നിര്‍ദേശം പഞ്ചായത്ത് ഇതുവരെ ഗൗരവമായി പരിഗണിച്ചിട്ടു പോലുമില്ലെന്ന് സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പഞ്ചായ ത്തിലെ അധ്യാപകര്‍,താല്‍പ്പര്യമുള്ള മറ്റ് ജീവനക്കാര്‍,റിട്ടയേഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തി ഈ സംവിധാനം ഉടന്‍ പ്രാവര്‍ ത്തികമാക്കണം.രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,യുവജന സംഘട നകള്‍,ക്ലബ്ബുകള്‍ വ്യാപാരി വ്യവസായിസംഘടനകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ എന്നിവരെ ഗ്രാമപ ഞ്ചായത്ത് ഭരണസമിതി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത് ആസൂത്ര ണം ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഡെങ്കിപ്പനി ഏറ്റവും കടുത്ത രൂപത്തിലുണ്ടായിരുന്ന പഞ്ചായത്തില്‍ കാലവര്‍ഷമെത്തിയിട്ടും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തന ങ്ങളെ കുറിച്ച് ആലോചിക്കുന്നതിനോ പരിപാടികള്‍ തയ്യാറാക്കാ നോ ഭരണസമിതി തയ്യാറായിട്ടില്ല.സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങ ളെ തൃണവത്ഗണിക്കുന്ന ഈ മനോഭാവം അത്യാപത്ത് വരുത്തി വെ ക്കുമെന്നും ഭരണസമിതി നിലപാട് തിരുത്തി കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയില്‍ നയിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍ കി.യോഗത്തില്‍ സിപിഎം ഏരിയാ സെന്റര്‍ അംഗം ജയകൃഷ്ണന്‍, കെ എ സുദര്‍ശന കുമാര്‍,പി മുസ്തഫ,ടോമി തോമസ്,വി അബ്ദുള്‍ സലീം,പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!