മണ്ണാര്‍ക്കാട്:ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഒരു ജനതയുടെ സ്വാതന്ത്യവും അവകാ ശങ്ങളും ഇല്ലാതാക്കുന്ന കിരാത നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേ ധം.ലോക്കല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചായിരുന്നു സമരം.
മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിപി എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി പരമ ശിവന്‍ അധ്യക്ഷനായി.ടി കെ സുബ്രഹ്മണ്യന്‍,സ്റ്റാന്‍ലി, സദക്കത്തു ള്ള,ശെല്‍വന്‍,നൗഷാദ്,പി ദാസന്‍ എന്നിവര്‍ സംസാരിച്ചു.
തെങ്കര പഞ്ചായത്തിലെ കൈതച്ചിറയില്‍ പോസ്റ്റ് ഓഫീസിന് മുന്നി ല്‍ നടന്ന സമരം സിപിഎം ഏരിയ സെന്റര്‍ അംഗം എം ഉണ്ണിന്‍ ഉദഘാടനം ചെയ്തു.എഎം ബഷീര്‍ അധ്യക്ഷത വഹിച്ചു.എന്‍ അഭി ലാഷ് സ്വാഗതവും എന്‍ സി മണി നന്ദിയും പറഞ്ഞു.
കോട്ടോപ്പാടത്ത് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം ഏരിയ സെന്റര്‍ അംഗം കെഎന്‍ സുശീല ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് ചന്ദ്രശേഖരന്‍ അധ്യക്ഷനായി.സിപിഎം നേതാക്കളായ പിപി അബു,പങ്കജവല്ലി,അസീസ് മാമ്പറ്റ,അവറ.എം എന്നിവര്‍ സം സാരിച്ചു.രാമചന്ദ്രന്‍ നായര്‍ സ്വാഗതവും എം മനോജ് നന്ദിയും പറഞ്ഞു.
അലനല്ലൂരില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .സിപി ഐ ജില്ലാ കമ്മിറ്റി അംഗം രവികുമാര്‍ അധ്യക്ഷനായി.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോ മസ്,ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഫീഖ്,ബ്ലോക്ക് മെമ്പര്‍ അബ്ദു ല്‍ സലീം,ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
അട്ടപ്പാടി കാരറ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എം ബി ഷാജന്‍ ഉദ്ഘാടനം ചെയ്തു. എല്‍ ഡിഎഫ് നേതാക്കളായ കെകെ രാഘവന്‍,ഗിരിജ ബാബു, നാരായ ണന്‍ കുട്ടി,അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വട്ടലക്കിയില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം സി പിഐ ഷോളയൂര്‍ ലോക്കല്‍ സെക്രട്ടറി ഡി രവി ഉദ്ഘാടനം ചെ യ്തു.സിപിഎം പുതൂര്‍ ലോക്കല്‍ സെക്രട്ടറി രാജേഷ് അധ്യക്ഷനായി. പുതൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ടി രവി സംസാരിച്ചു.ഏരിയ കമ്മി റ്റി അംഗം രാമമൂര്‍ത്തി സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം സുധാകരന്‍ നന്ദിയും പറഞ്ഞു.