മണ്ണാര്‍ക്കാട്:സഹജീവി സ്‌നേഹത്തിനെ സിഎം സബീറലി എന്ന പേര് കൂടിയിട്ട് വിളിക്കാം.മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കരില്‍ ഒരാളായ സി എം സബീറലി സഹജീവി സ്‌നേഹത്തിന്റെ നല്ല വാര്‍ത്തയിലിടം പിടിക്കുകയാണ്.കോടതിപ്പടിയില്‍ തന്റെ ഉടമസ്ഥതയിലുള്ള സബ്‌കോ ടവറിലെ വ്യാപാരികള്‍ക്ക് ഒരു മാസ ത്തെ വാടക ഒഴിവാക്കി നല്‍കിയതിലൂടെ.

കോവിഡ് രണ്ടാം തരംഗ ഭീതിയില്‍ ലോക്ക് ഡൗണ്‍ വരികയും കച്ച വടം നിലച്ച് പ്രതിസന്ധിയിലാണ് സബ്‌കോ ടവറിലെ വ്യാപാരിക ളും.കോവിഡ് കാലത്തിന്റെ ചൂടും വേവുമെല്ലാം നന്നായി അറിയു ന്ന സബീറലി ഒരു മാസത്തെ വാടക വേണ്ടെന്ന് വെക്കുകയായിരു ന്നു.ഇത് വ്യാപാരികള്‍ക്കും സന്തോഷം നല്‍കി.

കോവിഡ് ഒന്നാം തരംഗത്തിലുണ്ടായ ലോക് ഡൗണിലും രണ്ട് തവ ണ സബീറലി വാടക ഒഴിവാക്കി നല്‍കിയിരുന്നു.കെട്ടകാലത്ത് ഇത്തരം നന്‍മകള്‍ അനുകരണീയമാണ്.അന്നംമുട്ടുന്ന കാലത്തെ അതിജയിക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് സബീറലിയെ പോലുള്ളവര്‍ പകരുന്നതും.മണ്ണാര്‍ക്കാട് സ്വദേശിയായ സബീറലി മാധ്യമം പത്രത്തിന്റെ മണ്ണാര്‍ക്കാട് ലേഖകനും ന്യൂ അല്‍മ ഹോസ്പി റ്റലിന്റെ മാനേജരും കൂടിയാണ്.വാടക ഒഴിവാക്കിയ സത്പ്രവര്‍ ത്തിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ ക്കാട് യൂണിറ്റ് അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!