പാലക്കാട്: കോട്ടായി സ്വദേശി സുബ്രമണ്യന്റെ ഭാര്യ കുമാരിയെ പരിക്കേല്പിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടായി കുമ്പാരപാളയം സ്വദേശി മധുവിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രമ ശിക്ഷ വിധിച്ചത്. ഇതിന് പുറമെ നഷ്ട പരിഹാരമായി 10000 രൂപ പരിക്കേറ്റ കുമാരിക്കും 5000 രൂപ രണ്ടാം സാക്ഷിയുമായ മകള്‍ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2018 സെപ്റ്റംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സീനിയര്‍ ഗ്രേഡ് കെ. ഷീബ ഹാജരായി.