പാലക്കാട്: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാവീട്ടില്‍ കയറി ഭാര്യയേയും ഭാര്യാമാതാവിനെയും മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് 5500 പിഴശിക്ഷ വിധിച്ചു. 2015 ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിറ്റൂര്‍ അമ്പാട്ടുപാളയം സ്വദേശി ശിവദാസന്‍ ഭാര്യാവീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യ മേഘ്‌നയെ അടിക്കുകയും തടയാന്‍ ശ്രമിച്ച അമ്മയേയും അടിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. വാളയാര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഷീബ ഹാജരായി.