അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ തോടെ ഒന്നാം വാര്‍ഡായ ചളവയില്‍ പ്രതിരോധ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുടെ അ ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. ഒലപ്പാറ,പൊന്‍പാറ സെന്റര്‍,പിലാച്ചോല,താണിക്കുന്ന്,ചളവ സെ ന്റര്‍ ഇഎംഎസ് റസിഡന്‍ഷ്യല്‍ ഏരിയ,മണ്ണാര്‍ക്കുന്ന് എന്നീ പ്രദേ ശങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചു.
ഒരു ദിവസം കൊണ്ട് വാര്‍ഡ് തല വിവരശേഖരണം പൂര്‍ത്തീകരി ക്കാന്‍ ധാരണയായി.ചളവ ഗവ.യുപി സ്‌കൂള്‍ ക്വാറന്റൈന്‍ കേന്ദ്ര മാക്കും.അടിയന്തര ഘട്ടങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടു ത്തി.മൈത്രി വായനശാലയില്‍ സഹായം കേന്ദ്രം തുടങ്ങും.പള്‍സ് ഓക്‌സിമീറ്റര്‍,പിപിഇ കിറ്റ് എന്നിവ വാങ്ങുന്നതിന് സാമ്പത്തിക സഹായം സമാഹരിക്കാനും യോഗം തീരുമാനിച്ചു.
ചളവ യുപി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ആശാ പ്രവര്‍ത്ത കര്‍,കുടുംബശ്രീ,അംഗന്‍വാടി വര്‍ക്കര്‍മാര്‍,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.