കാരാകുര്‍ശ്ശി: ഏക മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കാ യി മാറ്റി വെച്ച തുകയും ആദ്യ ശമ്പളത്തില്‍ നിന്ന് മാറ്റി വെച്ച തുക യും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്‌സിന്‍ ചല ഞ്ചിലേക്ക് നല്‍കി യുവദമ്പതികള്‍ മാതൃകയായി.കാരാകുര്‍ശ്ശി ഗ്രാ മത്തിലെ വലിയട്ടയില്‍ താമസിക്കുന്ന വേര്‍ക്കൊട്ട് വീട്ടില്‍ ഹരീ ഷും ദീപ്തിയുമാണ് മകള്‍ ദിയയുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങ ള്‍ക്കായി മാറ്റി വെച്ച തുക ഉള്‍പ്പെടെയാണ് നിയുക്ത കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ വാക്‌സിന്‍ ചലഞ്ചിലേക്കായി ഏല്‍പ്പിച്ചത്.കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയി ല്‍ കണ്ടക്ടറായ ഹരീഷിനും മണ്ണാര്‍ക്കാട് താലൂക്കോഫീസ് ജീവന ക്കാരിയായ ദീപ്തിക്കും ഈ ധന്യ മുഹൂര്‍ത്തം ഇരട്ടി മധുരത്തിന്റെ ആഹ്ലാദമാണ് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ട് മാസം മുമ്പാണ് പി എസ് സി വഴി ദീപ്തി താലൂക്ക് ഓഫീസില്‍ ജോ ലിയില്‍ പ്രവേശിച്ചത്.ദീപ്തിയുടെ ആദ്യ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതമാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് മാറ്റി നല്‍കിയത്. പിണറാ യി സര്‍ക്കാരിന്റെ കരുതലിന്റെയും വികസനത്തി ന്റെയും ഭാഗമായാണ് തനിക്ക് ജോലി ലഭിച്ചതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം എന്നും ഞങ്ങളുണ്ടാകുമെന്നും ദീപ്തിയും ഹരീഷും പറഞ്ഞു.