അലനല്ലൂര്‍:കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ മൂന്ന് ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അ ലനല്ലൂരില്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,കര്‍ ക്കിടാംകുന്നില്‍ നല്ലൂര്‍പ്പുള്ളി ജിഎല്‍പി സ്‌കൂള്‍, എടത്തനാട്ടു കര യില്‍ മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂള്‍ എന്നിവടങ്ങളിലാണ് ഡൊമിസി ലറി കെയര്‍ സെന്ററുകള്‍ തുറക്കുന്നത്.വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവ രുമായ കോവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ആ വശ്യമെങ്കില്‍ കൂടുതല്‍ ഡൊമിസിലറി സെന്ററുകള്‍ ഒരുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.സെന്ററുകളുടെ പ്രവര്‍ ത്തനവുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളുടേയും രാഷ്ട്രീ യ പാര്‍ട്ടി പ്രതിനിധികളുടേയും യുവജന സംഘടന പ്രതിനിധികളു ടേയും സംയുക്ത യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കിയിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന സംശ യങ്ങള്‍ ദുരീകരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കു ന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.പുതുതായി രോഗം സ്ഥി രീകരിച്ച 21 പേര്‍ ഉള്‍പ്പടെ 362 പേരാണ് നിലവില്‍ പഞ്ചായത്തില്‍ ചികിത്സയില്‍ കഴിയുന്നത്.പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട 482 പേരും വിദേശത്ത് നിന്നും എത്തിയ 33 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.കോവിഡ് രണ്ടാം തരംഗമുണ്ടായ ശേഷം ഇതുവരെ രണ്ട് മരണമാണ് അലനല്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യോഗത്തില്‍ പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.വൈസ് പ്രസിഡന്റ് കെ ഹംസ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്ര വര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.റഷീദ് ആലായന്‍,വേണു മാസ്റ്റര്‍, ടോമി,രവി കറുത്താട്ട്,പി മുസ്തഫ,ബഷീര്‍ തെക്കന്‍,അബ്ദുള്‍ സലീം,റംഷീക്ക്,നസീഫ് പാലക്കാഴി,ബുഷൈര്‍,സത്താര്‍ കമാലി, താഹിര്‍ അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.