പാലക്കാട്:നെഹ്‌റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം വി. കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ നിര്‍ണായക ശക്തിയാകുമെന്ന് മുന്‍കൂട്ടികണ്ട് വിവിധ സംരംഭങ്ങള്‍ ആവിഷ്‌കരിച്ച വ്യക്തിയാണ് നെഹ്റുവെന്ന് എം.പി. പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. ഉദ്ഘാടനപരിപാടിയില്‍ 2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി.സ്വച് ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കേന്ദ്ര ജലശക്തി മന്ത്രാലയം നെഹ്റു യുവകേന്ദ്രയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്വഛ് ഭാരത് ഇന്റേണ്‍ഷിപ്പില്‍ ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയ ചാത്തന്‍കാവ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ലിനാണ് ഒന്നാം സ്ഥാനം. ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്സ് ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ്, നെന്മാറയിലെ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ക്ലബ്ബിനുള്ള ജില്ലാ യൂത്ത് അവാര്‍ഡ് ഒറ്റപ്പാലം പ്രണവം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് നേടി. കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കല്‍, പൊതുമുതല്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അഡി.ഡിസ്ട്രിക്കറ്റ് മജിസ്‌ട്രേറ്റ് അധ്യക്ഷനായ സമിതി അവാര്‍ഡ് നിര്‍ണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിനെയും അനുമോദിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ.ഉണ്ണികൃഷ്ണന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍, എന്‍.കര്‍പ്പകം, കെ. വിനോദ് കുമാര്‍ വിദ്യാര്‍ഥികള്‍ വിവിധ ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!