തച്ചമ്പാറ:പന്തിരുകുല പെരുമ പേറുന്ന കല്ലടിക്കോടന്‍ വാക്കോടന്‍ മലനിരകളുടെ താഴ്‌വാരത്ത് കൗമാര കലാമാമാങ്കത്തിന് അരങ്ങു ണര്‍ന്നു. ദേശീയ സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യമുള്ള ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇനി രണ്ട് നാള്‍ കൂടി കലയുടെ ഉത്സവം. പ്രധാന വേദിക്ക് സമീപം രാവിലെ വിദ്യാഭ്യാസ ഉപഡയ റക്ടര്‍ പി കൃഷ്ണന്‍ പതാക ഉയര്‍ത്തി.നടന ചാരുതയിലലിഞ്ഞ് ഒന്നാം വേദി മഹാത്മയില്‍ ഭരതനാട്യവും ക്ലാസിക്കല്‍ സംഗീതവീചികളു മായി രണ്ടാം വേദി ദേശബന്ധുവില്‍ ശാസ്ത്രീയ സംഗീതവും ഉയര്‍ ന്നപ്പോള്‍ മൂന്നാം വേദി ചാച്ചാജിയില്‍ ഭാവഭിനയ മികവ് കാട്ടി അറബികലോത്സവ നാടകങ്ങളുമെത്തി.നാടന്‍ശീലുകളുടേയും നാടോടിക്കഥകളുടേയും നൃത്താവിഷ്‌കാരമായി വേദി അഞ്ചില്‍ നാടോടി നൃത്തവും ആക്ഷേപഹാസ്യത്തിന്റെ സരസതയുമായി വേദി ആറില്‍ ചാക്യാര്‍കൂത്തും ഗംഭീരമാക്കി.നടന ഭാവ ചാരുത യില്‍ നങ്ങ്യാര്‍ കൂത്ത്,കൂടിയാട്ടം എന്നിവയും വേദി ആറിനെ വിസ്മയമാക്കി.വേദി ഏഴില്‍ സംസ്‌കൃതോത്സവവും എട്ടില്‍ കഥകളിയും നടന്നപ്പോള്‍ വേദി ഒമ്പത് ഉര്‍ദു പദ്യത്തിന്റേയും പ്രസംഗത്തിന്റേയും സംഘഗാനത്തിന്റേയും ആവേശം നിറഞ്ഞു. വേദി പത്തില്‍ ഖുര്‍ആന്‍, പ്രസംഗം, മുഷാറ, കഥാപ്രസംഗം എന്നിവ അറബികലോല്‍സവത്തിന്റെ ഭാഗമായി .വേദി പതിനൊന്നില്‍ കഥാകഥനം, പ്രഭാഷണം, ഗദ്യപാരായണം വേദി പന്ത്രണ്ടില്‍ ഗദ്യ വായന, കഥ പറയല്‍, പദ്യം ചൊല്ലല്‍ എന്നിവയുമുണ്ടായി.