മണ്ണാര്‍ക്കാട്:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന പ്രമേഹ പ്രതിരോധ സന്ദേശ സൈക്കിള്‍ റാലി ശ്രദ്ധേയമായി. കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും(എംസിസി) സംയുക്തമായാണ് സൈക്കിള്‍ റാലി നടത്തിയത്. പ്രമേഹ പ്രതിരോധത്തിന് പ്രധാനം ശരിയായ ഭക്ഷണവും മതിയായ വ്യായാമവുമാണെന്ന് റാലി ഫ്‌ളാഗ് ഓഫ് ചെയ്ത ഡോ.ശിവദാസന്‍ അഭിപ്രായപ്പെട്ടു. കുമരംപുത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മാത്രം ഒരു മാസം ശരാശരി ആയിര ത്തോളം പ്രമേഹ ബാധിതര്‍ ചികിത്സയ്ക്കായെത്തുന്നു ണ്ടെന്നും പ്രമേഹ സാധ്യത ഉള്ളവരെ നേരത്തെ തിരിച്ചറിഞ്ഞ് ഭക്ഷണ ക്രമീകരണവും വ്യായാമവും വഴി രോഗ ബാധ ഒഴിവാ ക്കാന്‍ ആണ് ആരോഗ്യവകുപ്പ് മുന്‍തൂക്കം നല്‍കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത ഡോ.ജെസ്‌നി പറഞ്ഞു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,കെ,സുരേഷ്,സൈക്കിള്‍ ക്ലബ്ബ് (എംസിസി) ഭാരവാഹികളായ അബ്ദു ഒമാല്‍ അസ്ലം,കെ മുനീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രമേഹ ദിന പരിപാടിയുടെ ഭാഗമായി 100 പോരുടെ രക്തം പരിശോധിച്ചതില്‍ രണ്ട് പേരില്‍ പുതുതായി പ്രമേഹം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.