അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് ചൂരിയോട് സ്വകാര്യ തോട്ട ത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസ്സ് പ്രായം മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.ബുധനാഴ്ച ഉച്ചയോട്െ വിറക് ശേഖരിക്കാന്‍ പോയവരാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വയറിന് മുറിവേറ്റിട്ടുണ്ട്. മുറിവില്‍ നിന്നും രക്തം വാര്‍ന്ന് പോയ തായും അരകിലോ മീറ്ററോളം ദൂരം ആന സഞ്ചരിച്ചതായും കണ്ടെ ത്തിയിട്ടുണ്ട്.വിവരമറിഞ്ഞ് പഞ്ചായത്തംഗം മുഹമ്മദാലി, ഫ്‌ളയിം ഗ് സ്‌ക്വാഡ് ഡിഎഫ്ഒ ആര്‍.ഷിവ പ്രസാദ്,മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ യു ആഷിഖ് അലി, തിരുവിഴാംകുന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ യു ജയകൃഷ്ണന്‍,സിവില്‍ പോലീസ് ഓഫീസര്‍ സി.കെ അജയന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി രാജേഷ് കുമാര്‍,എസ്.മുഹമ്മദ് അല്‍ത്താഫ്, കെ.കെ.മുഹമ്മദ് സിദ്ദീഖ്, ജി.ഗിരിജ, പി.ഷാഹിനാബീഗം എന്നിവര്‍ സ്ഥലത്തെത്തി.വെറ്റിനറി സര്‍ജന്‍ ഡോ.എം.എ ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. സമയം വൈകിയതിനാല്‍ വ്യാഴാഴ്ച രാവിലെ 7 മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌കരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടാനയുടെ മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മരണകാരണം സ്ഥിരീകരിക്കപ്പെടുകയുള്ളൂ.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുണ്ടക്കുന്ന് ചക്കുരല്‍,ചൂരിയോട് ഭാഗത്ത് കാട്ടാനശല്ല്യമുണ്ട്. കൂട്ടമായെത്തിയ കാട്ടാന വന്‍തോതില്‍ പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിരുന്നു.ഈ സംഘത്തില്‍ പെട്ട ആനയാണ ചരിഞ്ഞതെന്നാണ് നിഗമനം.