മണ്ണാര്‍ക്കാട്:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചളവറ കെടി എന്‍ കോളേജ് ഓഫ് ഫാര്‍മസിയും മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി സൗജന്യ രക്ത പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളിന് എതിര്‍വശത്തെ പുളിക്കതൊടിയില്‍ പ്ലാസ കോംപ്ലക്‌സില്‍ നവംബര്‍ 14ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്. കെടിഎന്‍ കോളേജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ബോധ വല്‍ക്കരണ ക്ലാസും ഹെല്‍ത്ത് കൗണ്‍സിലിങ്ങും ക്യാമ്പിനോട നുബന്ധിച്ചുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ അനൂപ്,പത്മരാജ്, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!