മണ്ണാര്‍ക്കാട്: അംബേദ്കര്‍ പഠന കേന്ദ്രത്തിന്റെ പ്രഥമ പുരസ്‌കാരം ഡോ.എം.കെ ഹരിദാസിന്.മാധ്യമ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതി റ്റാണ്ടു കാലത്തെ പ്രവര്‍ത്തന മികവിനാണ് ഹരിദാസിനുള്ള അംഗീ കാരം.മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടന്ന ഡോ.അംബേദ്കര്‍ ജയന്തി ആഘോഷ ചടങ്ങില്‍ വച്ച് പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് അഡ്വ.ഉമ്മുസല്‍മ ഹരിദാസിന് സമ്മാനിച്ചു.സാഹിത്യകാരന്‍ കെപി എസ് പയ്യനെടം,ശിവന്‍ പിപി മംഗലാംകുന്ന്,സമദ് കല്ലടിക്കോട്, സുധാകരന്‍ മണ്ണാര്‍ക്കാട്,വിനോദ് കുമാര്‍ മാസ്റ്റര്‍,അബ്ദുറഹ്മാന്‍,ചാമി കാഞ്ഞിരം,ജാനകി ടീച്ചര്‍,ചാമി താഴേക്കോട്,പി ശിവദാസന്‍, സി ആര്‍ രമണി എന്നിവര്‍ സന്നിഹിതരായിരുന്നു.
മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ താമസിക്കുന്ന ഡോ.എംകെ ഹരിദാസ് മുന്‍ നിര സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസിന്റെ ജനറല്‍ മാനേജരാണ്.മാധ്യമ പ്രവര്‍ത്തനരംഗത്തെ മാനവിക ശ്രമ ങ്ങള്‍ക്ക് അടുത്തിടെയാണ് ദക്ഷിണാഫ്രിക്കയിലെ നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനമിക് പീസ് റെസ്‌ക്യുമി ഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘടന ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.മണ്ണാര്‍ക്കാട് ഓര്‍മ കലാസാഹിത്യ വേദി സെക്രട്ടറി കൂടിയാണ്.തട്ടകത്തിലെ മഴയെന്ന പേരില്‍ കവിത കളും ചന്ദ്രനിലേക്കുള്ള ദൂരമെന്ന പേരില്‍ ചെറുകഥകളും ഉള്‍പ്പെ ടുത്തി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ: ബിന്ദു.മക്കള്‍: ഹരിത,ഗണേഷ്.