മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍. അംബേ ദ്കറുടെ 130-ാം ജന്‍മദിനം മണ്ണാര്‍ക്കാട് അംബേദ്കര്‍ പഠന കേന്ദ്രം വൈ ജ്ഞാനിക ചര്‍ച്ചയോടെ ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു. അസാധാര ണ വും ബഹുമുഖവുമായ നേട്ടങ്ങള്‍ ജീവിതത്തിലുട നീളം കൈവരിച്ച മഹത് വ്യക്തിയാണ് ഡോ.ബി.ആര്‍.അംബേദ്കറെന്ന് അവര്‍ പറഞ്ഞു.
സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയ്ക്കു രൂപം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട അംബേദ്ക റുടെ ജീവിതകഥ അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തി ന്റെകൂടി ഉയിര്‍ത്തെഴുന്നേല്പിന്റെ കഥയാണെന്ന് അദ്ദേഹം പറ ഞ്ഞു.
എ.രാമകൃഷ്ണന്‍ അധ്യക്ഷനായി.ശിവന്‍ പി.പി.മംഗലാംകുന്ന്, ഡോ. എം. കെ.ഹരിദാസ്,സമദ് കല്ലടിക്കോട്, സുധാകരന്‍ മണ്ണാര്‍ക്കാ ട്, വിനോദ് കുമാര്‍മാസ്റ്റര്‍, അബ്ദുറഹ്മാന്‍,ചാമി കാഞ്ഞിരം,ജാനകി ടീച്ചര്‍,ചാമി താഴേക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പി.ശിവദാ സന്‍ സ്വാഗതവുംസി. ആര്‍. രമണി നന്ദിയും പറഞ്ഞു.