പാലക്കാട്:ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ. യുമായ വി. എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17.50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് -കുണ്ടുപാറ റിങ് റോഡിന് 12.5 ലക്ഷം, കിഴക്കേ കുന്നുകാട് റോഡ് സംരക്ഷണ ഭിത്തി- കോണ്‍ക്രീറ്റിങ്ങിന് 2.5 ലക്ഷം, 19-ാം വാര്‍ഡിലെ പടിഞ്ഞാ റേഞ്ഞറ ഇടവഴി കോണ്‍ക്രീറ്റി ങ്ങിന് 2.5 ലക്ഷം, മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 3.5 ലക്ഷം എന്നി ങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. നേരത്തെ ആസ്തി-പ്രാദേശിക വികസന പദ്ധതി പ്രകാരം 2.51 കോടിയുടെ പദ്ധതികള്‍ക്കുമുള്ള ഭരണാനുമതി ലഭിച്ചിരുന്നു.