അലനല്ലൂര്‍:വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണ മെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ മേഖല യൂത്ത് ലീഗ് കമ്മിറ്റി അലനല്ലൂരില്‍ സമരസംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ജില്ലാ സക്രട്ടറി കെ ഹംസ സാഹിബ് മുഖ്യ പ്രഭാഷണം നടത്തി.മേഖല യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത് അധ്യക്ഷനായി.മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് സംസം ബഷീര്‍, സെക്രട്ടറി യൂസഫ് പാക്കത്ത്,മേഖലാ ലീഗ് നേതാക്കളായ ഇണ്ണി കുളപ്പറമ്പ്, ഉസ്മാന്‍ പാലക്കായി, ഹംസ ആക്കാടന്‍, സിദ്ധീഖ് കൊടപ്പന, ലായന്‍ സൈനുദ്ധീന്‍, ആലായന്‍ മുഹമ്മദാലിയും, യൂത്ത് ലീഗ് നേതാക്കളായ ബുഷൈര്‍ കാട്ടുകുളം ,ബഷീര്‍ കുളപ്പറമ്പ്, താഹിര്‍, അസ്ഹര്‍, നിയാസ്, മന്‍സൂര്‍,ഉബൈദ്, ഖാദര്‍.വിടി, യൂസഫ്, റഷീദ്, സാദിഖ്,ജാഫര്‍, ഗഫൂര്‍, ഷിഹാബ് ഗോബല്‍ കെഎംസിസി പ്രസിഡണ്ട് ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു. യൂത്ത് ലീഗ് അലനല്ലൂര്‍ മേഖല സെക്രട്ടറി സത്താര്‍ കമാലി സ്വാഗതവും ട്രഷറര്‍ സജാദ് ചാലിയന്‍ നന്ദിയും പറഞ്ഞു.