പറമ്പിക്കുളം:കഴിഞ്ഞ ദിവസം മൈലാംപാടത്ത് നിന്നും പിടിയി ലായ പുള്ളിപ്പുലിയെ വനംവകുപ്പ് പറമ്പിക്കുളം വനമേഖലയില്‍ തുറന്ന് വിട്ടു.വനത്തില്‍ ഏഴ് കിലോമീറ്റര്‍ ഉള്ളിലേക്കായി കുത്തു പാറ എന്ന സ്ഥലത്താണ് പുലിയെ വിട്ടയച്ചത്.ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തീകരിച്ചത്. ഒരു മാസത്തോളമായി മൈലാംപാടത്തിന്റെ പേടിസ്വപ്‌നമായി മാറിയിരുന്ന പുലികളിലൊരെണ്ണം വെള്ളിയാഴ്ച പുലര്‍ച്ചയോടെ യാണ് ബേബി ഡാനിയേലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടില കപ്പെട്ടത്. പുലിയെ ആദ്യം അട്ടപ്പാടി മുക്കാലി സൈലന്റ് വാലി പ്രദേശത്ത് തുറന്ന് വിടാന്‍ ആലോചിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ ജനപ്രതിനിധികള്‍ പ്രതിഷേധം അറിയച്ചതോടെ പറമ്പി ക്കുളം വനമേഖലയിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയാ യിരുന്നു.ഇതിനായി തമിഴ്‌നാടിനോട് അനുമതി തേടുകയും വൈ കീട്ട് ഏഴ് മണിയോടെ തമിഴ്‌നാട് കേരള വനംവകുപ്പിന് അനുമതി നല്‍കുകയായിരുന്നു.തുടര്‍ന്ന് ഡിഎഫ്ഒ കെ.കെ .സുനില്‍ കുമാറി ന്റെ നിര്‍ദ്ദേശാനുസരണം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ യു ആഷിഖ് അലി,ഫോറസ്റ്റര്‍ പി മോഹനകൃഷ്ണന്‍, റാപ്പിഡ് റെസ്‌പോണ്‍ സ് ടീം എന്നിവരടങ്ങുന്ന സംഘമാണ് പുലിയേ പറമ്പിക്കുളത്തെ ത്തിച്ചത്.ജനപ്രതിനിധി രാജന്‍ ആമ്പാടത്ത്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശന്‍ മണ്ണാര്‍ക്കാട് എന്നിവരും വനംവകുപ്പ് സംഘത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ രാത്രി ഒമ്പത് മണി യോടെ മണ്ണാര്‍ക്കാട് നിന്നും പുലിയുമായി യാത്ര തിരിച്ച സംഘം പുലര്‍ച്ചെയോടെയാണ് പറമ്പിക്കുളത്തെത്തിയത്.