അലനല്ലൂര്‍:ബാങ്കിങ്ങ് മേഖല കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കു ന്ന മോദി സര്‍ക്കാരിന്റെ നയങ്ങളും സഹകരണ മേഖലക്ക് ഹാനി കരമായ ബിആര്‍ആക്ട് ഭേദഗതി നിയമവും ഉടന്‍ പിന്‍വലിക്കണ മെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെ.സി.ഇ.യു) അലനല്ലൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സി.പി.എം ഏരിയാ സെന്റര്‍ അംഗം എം.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ അം ഗങ്ങളായ ജനപ്രതിനിധികള്‍ പി.രഞ്ജിത്ത്.വി.അബ്ദുള്‍ സലീം എന്നിവരെ ആദരിച്ചു. കെ.സി.ഇ.യു. ഏരിയാ സെക്രട്ടറി പി.ശ്രീനി വാസന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.മുസ്തഫ ,ടോമി തോമസ് , ഒ.ബിനേഷ് ,കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.രഞ്ജിത്ത് സ്വാഗതവും ടി.കെ.മന്‍സൂര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായിസെക്രട്ടറി: ടി.കെ.മന്‍സൂര്‍ജോ: സെക്രട്ടറി: കെ.വിജയകുമാര്‍പ്രസിഡണ്ട്: എം.സുഭാഷ് ചന്ദ്രന്‍വൈസ് പ്രസി ഡണ്ട്: ഒ.ബിനേഷ്ട്രഷറര്‍: പി.ഷൈജു എന്നിവരെ തെരഞ്ഞെടുത്തു.