കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി രൂപീകരണ ത്തില്‍ ജനാധിപത്യ നിഷേധമാരോപിച്ച് സിപിഎം പഞ്ചായത്ത് ഓ ഫീസിലേക്ക് മാര്‍ച്ച് നടത്തി.ഏരിയ സെന്റര്‍ അംഗം കെ എന്‍ സുശീല ഉദ്ഘാടനം ചെയ്തു.എം.മനോജ് അധ്യക്ഷനായി.പഞ്ചായത്ത് അംഗങ്ങളായ അയിഷ.ഒ,ഫസീല സുഹൈല്‍,ഫായിസ ടീച്ചര്‍, സരോജിനി,സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം മനോമോ ഹനന്‍,രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സലീം, രജനി, വിലാസി നി,ഉണ്ണിക്കുട്ടന്‍,അയ്യപ്പന്‍,എം.രവീന്ദ്രനാഥ്,പി.പി.അബു,സുഭാഷ് ചന്ദ്രന്‍,എ.കെ.മോഹനന്‍,കോയ മോന്‍,സി.മൊയ്തീന്‍കുട്ടി,ഒ.നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസം നടന്ന ആസൂത്രണ സമിതി യോഗത്തില്‍ എല്‍ഡിഎഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളുടെ വാര്‍ഡുകളില്‍ നിന്നും വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ തിര ഞ്ഞെടുത്തപ്പോള്‍ നല്‍കിയ പട്ടിക മാറ്റി യുഡിഎഫ് അനുഭാവി കളെ തിരുകി കയറ്റുകയായിരുന്നുവെന്നും 22-ാം വാര്‍ഡില്‍ നിന്നും ആരെയും നിയമിച്ചില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. യോഗത്തെ കുറിച്ച് രണ്ടാം വാര്‍ഡ് അംഗത്തെ അറിയിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.