മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ കേരളത്തെ 15 വര്‍ഷം പുറകോട്ട് നയിച്ചുവെന്നും ഭരണ നേട്ടം പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല.ഐശ്വര്യ കേരള യാത്രക്ക് മണ്ണാര്‍ ക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന സെക്രട്ടറിയാണ് സിപി എമ്മിനുള്ളത്.മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെ ന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അധികാര ത്തിലേക്ക് തിരിച്ചെത്തുകയെന്നത് അത്ര എളുപ്പമാകില്ലെന്നും കേ രളത്തില്‍ ഭരണമാറ്റം ഉറപ്പാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറ ഞ്ഞു.ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം രാജ്യത്ത് ബിജെ പിയും കേരളത്തില്‍ ഇടതുപക്ഷവും നടപ്പിലാക്കുന്നത്. ഇടതു സര്‍ ക്കാര്‍ ഉണ്ടാക്കി വെച്ച വിന,വിവാദം,അഴിമതി എന്നിവയൊന്നും മനുഷ്യമനസ്സില്‍ നിന്ന് അത്ര പെട്ടന്ന് മറക്കാന്‍ കഴിയില്ല.എല്ലാ വിഭാഗം ജനങ്ങളുടെയും സമന്വയത്തിന്റെ മാനിഫെസ്റ്റോയാണ് യുഡിഎഫിന്റേത്.വീട്ട് വീഴ്ച ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗെ ന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യ ക്ഷനായി.പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍,യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, വി.ഡി.സതീശന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍,അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജ ന്‍,ജോണ്‍ ജോണ്‍,ഷാഫി പറമ്പില്‍,ലതിക സുഭാഷ്,ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്,എം.സി.സെബാസ്റ്റ്യന്‍,അബ്ദുറഹ്മാന്‍ രണ്ടത്താ ണി,ടി.ആര്‍.എം.ഷഫീര്‍,സനല്‍,മനോജ്, വി.കെ.ശ്രീകണ്ഠന്‍ എം.പി, യു.ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, കണ്‍വീനര്‍ പി.ബാലഗോപാല്‍,മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം,കണ്‍വീനര്‍ പി.സി.ബേബി,പി.ജെ.പൗലോസ്,സി.ചന്ദ്രന്‍, പി.വി.രാജേഷ്,പി.അഹ മ്മദ് അഷ്‌റഫ്,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, പി.കോയക്കുട്ടി, റഷീദ് ആലായന്‍,പി.ആര്‍.സുരേഷ്, വി.ഡി. ജോസഫ്, ജോസ് പീറ്റര്‍, വി.വി.ഷൗക്കത്തലി,സി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

സ്വീകരണത്തിന് മുന്നോടിയായി കെ.പി.സി.സിയുടെ സാംസ്‌കാ രിക വിഭാഗമായ സംസ്‌കാര സാഹിതി ചെയര്‍മാന്‍ആര്യാടന്‍ ഷൗക്കത്ത് രചനയും രംഗാവിഷ്‌കാരവും നിര്‍വ്വഹിച്ച ‘ദ ലാസ്റ്റ് കിറ്റ് ‘ തെരുവ് നാടകം അരങ്ങേറി.കലാജാഥ ക്യാപ്റ്റന്‍ എന്‍.വി .പ്രദീപ്കു മാര്‍,ബോബന്‍ മാട്ടുമന്ത നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!