മണ്ണാര്‍ക്കാട്:വാളയാര്‍ സംഭവത്തില്‍ സിപിഎമ്മിന് നേരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ സിപിഎം രാഷ്ട്രീ യ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. വാളയാറില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും നിലപാട് വിശദീകരിച്ചുമാണ് ജില്ല യിലെ 15 ഏരിയാ കേന്ദ്രങ്ങളില്‍ പൊതുയോഗം നടന്നത്. മണ്ണാര്‍ ക്കാട്ട് ജില്ലാ കമ്മിറ്റി അംഗം കെകെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു .യുടി രാമകൃഷ്ണന്‍ അധ്യക്ഷനായി.കെഎന്‍ സുശീല,വിസി കാര്‍ത്യാ യനി എന്നിവര്‍ സംസാരിച്ചു.വിനോദ് കുമാര്‍ സ്വാഗതവും കെപി ജയരാജ് നന്ദിയും പറഞ്ഞു. അഗളി എസ്ബിഐ ജംഗ്ഷനില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. പി ശിവശങ്കരന്‍ അധ്യക്ഷനായി.സിപി ബാബു,വിഎസ് ജോസ്, കെവി അനീഷ് എന്നിവര്‍ സംസാരിച്ചു. എന്‍കെ ജംഷീര്‍ സ്വാഗതവും വികെ ജെയിംസ് നന്ദിയും പറഞ്ഞു.