കോട്ടോപ്പാടം: പഞ്ചായത്ത് പ്രദേശത്തെ പത്ത് ഭക്ഷണശാലകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പഴകിയ ഭക്ഷണം, നിരോധിച്ച പ്ലാസ്റ്റിക് എന്നിവ വില്‍പ്പനയ്ക്ക് വെച്ചിരുന്നതും മാലി ന്യം സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ ഭക്ഷണശാലകള്‍ക്കെതിരെയാണ് നടപടി. പിഴയിനത്തില്‍ പതിനായിരം രൂപയും ഈടാക്കി.ഹോട്ടല്‍ തലശ്ശേരി നായാടിപ്പാറ, തലശ്ശേരി സ്റ്റോര്‍ നായാടിപ്പാറ,ഹോട്ടല്‍ സുല്‍ത്താന്‍ പാലസ് ആര്യമ്പാവ്,ഹോട്ടല്‍ മദീന ആര്യമ്പാവ്,ബിഗ് മേക്ക് തട്ടുകട ആര്യമ്പാവ്,ഹോട്ടല്‍ സനൂസ് ആര്യമ്പാവ്,ന്യൂ ബിസ്മില്ല ബേക്‌സ് ആര്യമ്പാവ്,അനൂസ് ബേക്കറി അന്റ് കൂള്‍ ബാര്‍ ആര്യമ്പാവ്, ആമീ ന്‍ ട്രേഡേഴ്‌സ് ബേക്കറി അന്റ് ഗ്രോസറി കൊടക്കാട്,കിംഗ്‌സ് കഫേ ബേക്കറി അന്റ് കൂള്‍ ബാര്‍,ദുനിയാവിലെ ചിക്കന്‍ തട്ടുകട കൊട ക്കാട്,ഹോട്ടല്‍ മലബാര്‍ ഭീമനാട്,ഹോട്ടല്‍ പികെഎം കൊടക്കാട്, കൊടക്കാട് പലചരക്ക് കട,കൊടക്കാട് ഹോട്ടല്‍, പിസി സ്റ്റോര്‍ കൊടക്കാട്,സതീഷ് കോണ്‍ഫെക്ഷനറി സ്‌കൂള്‍ പടി,സൈത്തൂണ്‍ റസ്‌റ്റോറന്റ് കോട്ടോപ്പാടം എന്നിവയ്‌ക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. കൊടക്കാട് എല്‍പി സ്‌കൂളിന് സമീപം പുകയില ഉത്പന്നങ്ങള്‍ വിറ്റ ഹംസ മുസ് ലിയാര്‍ പൊതവച്ചോല ക്കെതിരെ കോട്പ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചു .ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്,ജോര്‍ജ്ജ് വര്‍ഗീസ്,വിനോദ് പുതു ക്കുടിയില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസ ങ്ങളിലും നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ അറിയിച്ചു.