പാലക്കാട്:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് ‘വിദ്യാര്‍ത്ഥി ലഹള’ നടത്തി. വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരം ഭിച്ച റാലിയില്‍ ഹരിത പ്രവര്‍ത്തകരുള്‍പ്പടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നഗരം ചുറ്റി റാലി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.പാര്‍ട്ടിക്ക് വേണ്ടി പണി യെടുക്കുന്ന ശിങ്കിടികളെ സര്‍ക്കാര്‍ വകുപ്പിലിരുത്തി ഫാസിസ്റ്റ് ഭരണമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപി ച്ചു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷറഫു പിലാക്കല്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ എം ഷിബു സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബദുല്ല, സെക്രട്ടറി മരക്കാര്‍ മാരായമംഗലം,റഷീദ് ആലായന്‍, ട്രഷറര്‍ പി.എ തങ്ങള്‍, വൈസ് പ്രസിഡന്റ് എം എം ഹമീദ്, യൂത്ത് ലീഗ് പ്രസിഡന്റ് സാജിത്, വനിതാലീഗ് സെക്രട്ടറി ഷംല ഷൗക്കത്ത്, ബിലാല്‍ മുഹമ്മദ്,റിയാസ് നാലകത്ത്, ഷമീര്‍ പഴേരി, അസീം ആളത്ത്, നജീബ് തങ്ങള്‍, അജ്മല്‍ റാഫി, ഫാറൂഖ് പനംകുറ്റിയില്‍, പി കെ എം ഷഫീഖ്, കെ യു ഹംസ, ഷാക്കീര്‍ കരിമ്പ, അമീന്‍ റാഷിദ്, ഹഷിം മുഹമ്മദ്,റഫീഖ് ചെര്‍പ്പുളശ്ശേരി,സെദ് മീരാന്‍, കബീര്‍
അണ്ണാന്‍ തൊടി, അബദുള്‍ അസീസ്,നസീര്‍ തൊട്ടിയാന്‍, നാസര്‍ എന്നിവര്‍ പങ്കെടുത്തു