കോങ്ങാട്:രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി യതിനെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തം വ്യക്ത മാക്കിയിട്ടുണ്ടെന്നും അട്ടപ്പാടിയില്‍ ആയുധം കൊണ്ട് യുദ്ധത്തിന് വന്നവരെയാണ് പോലീസ് കീഴ്‌പ്പെടുത്തിയതെന്നും സിപിഎം സം സ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. കോങ്ങാട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗവും എംസി വേലായുധന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി യില്‍ മണം പിടിക്കാന്‍ നാട്ടിലെ പൂച്ചയോടൊപ്പം സ്വന്തം വീട്ടിലെ പൂച്ചയും പോയത് ശരിയായ പ്രവണതയല്ല. നേരത്തെ വര്‍ഗീസിനെ കൊലപ്പെടുത്തിയപ്പോള്‍ ഏറ്റുമുട്ടലാണെന്ന് വാദിച്ചവരാണ് ഇന്ന് മാവോവാദികള്‍ക്ക് വേണ്ടി കുടപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഏരിയ കമ്മിറ്റി അംഗം വി സേതുമാധവന്‍ അധ്യക്ഷനായി.പിഎ ഗോകുല്‍ദാസ്,ഏരിയാ സെക്രട്ടറി സിആര്‍ സജീവ്,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി അജിത്,എംഎസ് ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.