മണ്ണാര്‍ക്കാട്:പുല്ലിശ്ശേരി കല്ലടി അബ്ദുറഹിമാന്‍ സാഹിബിന്റെ മകനും ജാമിഅ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ പ്രഥമ ബാച്ചിലെ ബിരുദധാരിയും യുവ പണ്ഡിതനുമായ സുലൈമാന്‍ അല്‍ ഹികമി(23) നിര്യാതനായി.ശ്വാസകോശത്തിലെ അണുബാധ കാരണം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പെരിന്തല്‍മണ്ണ പി.ടി.എം കോളേജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ക്യാമ്പസ് വിംഗ് സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന അറബിക് വിംഗ് ഭാരവാഹി, മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍, ജാമിഅ അല്‍ ഹിന്ദ് വിദൂര വിദ്യഭ്യാസ കേന്ദ്രമായ അത്തദാറുക് കോയമ്പത്തൂര്‍ സെന്റര്‍ അധ്യാപകന്‍, ആനമങ്ങാട് മസ്ജിദുല്‍ മുജാഹിദീന്‍ ഖത്വീബ്, മണ്ണാര്‍ക്കാട് ചോമേരി അല്‍ ഹിക്മ സലഫി മദ്രസ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.മാതാവ്: അത്തീഖ സഹോദരന്മാര്‍: മുസ്തഫ, ഫലാഹ് സഹോദരി: റഹ്മത്ത്. മയ്യിത്ത് നിസ്‌ക്കാരം ഹൈദരാബാദ് ഇഫ്‌ളു ക്യാമ്പസ് മസ്ജിദില്‍ നടന്നു. നാളെ (ചൊവ്വ)രാവിലെ 9 മണിക്ക് കോടതിപ്പടി ചോമേരി സലഫി മസ്ജിദിലും11 മണിക്ക് കോളപ്പാകം മഹല്ല് ജുമാ മസ്ജിദിലും നടക്കും.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോളപ്പാകം മഹല്ല് ഖബര്‍സ്ഥാനില്‍.