തച്ചമ്പാറ: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന റാലി യോടെ അഞ്ച് ദിവസം നീണ്ട് നിന്ന കോങ്ങാട് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിന് ആവേശകരമായ സമാപനം. കരാകുറുശ്ശി പഞ്ചായത്തിലെ വലിയട്ടയില്‍ നിന്ന് ആരംഭിച്ച റാലി കിളിരാനി സെന്ററിലൊരുക്കിയ സമ്മേളന നഗരിയില്‍ അവസാ നിച്ചു. വൈറ്റ് ഗാര്‍ഡ് പരേഡും ബാന്റ് മേളവും ജാഥക്ക് മാറ്റ് കൂട്ടി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ജാഥ ക്യാപ്റ്റന്‍ റിയാസ് നാലകത്തിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡ ലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് നാലകത്ത് മുഖ്യ പ്രഭാ ഷണം നടത്തി. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ജന റല്‍ സെക്രട്ടറി മരക്കാര്‍ മൗലവി മാരായമംഗലം, പി.എ തങ്ങള്‍, ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സി.എ സാജിദ്, മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് വാഴമ്പുറം സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ വളവുള്ളി നന്ദിയും പറഞ്ഞു.സലാം തറയില്‍, എം.കഞ്ഞുമുഹമ്മദ്, എ.എം അലി അസ്‌കര്‍, പി.എം സലാഹുദ്ധീന്‍, യൂസഫ് പാലക്കല്‍, നിസാ മുദ്ധീന്‍ പൊന്നങ്കോട്, നാസര്‍ ടി.കെ, യൂസഫ് കല്ലടി, നാസര്‍ അത്താപ്പ, വി.കെ മുഹമ്മദ്, എന്‍.അലി, സി.ടി അലി, ഹമീദ് ഹാജി, ഷാനവാസ് ചൂരിയോട്, ബിലാല്‍ മുഹമ്മദ്, സി.പി സാദിഖ്, മുഹമ്മ ദലി ബുസ്താനി, രവി വാഴമ്പുറം, മുസ്തഫ മുണ്ടം പോക്ക്, പി.എം സഫീര്‍, മുസ്തഫ പി.പി, സി.പി കാഞ്ഞിരപ്പുഴ, സമദ് കരിമ്പനോട്ടില്‍, മുഹമ്മദലി, ഷിഹാബ് കരിമ്പ നോട്ടില്‍, അഷ്‌റഫ് അപ്പക്കാടന്‍, റജില തുടങ്ങിയവര്‍ പങ്കെടുത്തു. മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കോങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണൂരില്‍ കിഴക്കന്‍ മേഖല യുവജന മുന്നേറ്റ യാത്രയും പൊതു സമ്മളനവും കാഞ്ഞിരപ്പുഴ ചിറക്കല്‍ പ്പടിയില്‍ പ്രതിനിധി സമ്മേളനവും നടന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!