മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പിനായി ജില്ല യ്ക്ക് 30870 ഡോസ് മരുന്ന് അനുവദിച്ചു.വിവിധ മേഖലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആനുപാതികമായി കണ്ടെത്തിയാണ് ഒന്നാം ഘട്ടം വാക്‌സിനേഷന്‍ നടത്തുക.12630 ഒന്നാം ഡോസ് നല്‍ കും.ഇവര്‍ക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കുന്നതായിരിക്കും.ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് നടക്കും.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിനേഷന്‍ നടത്തുക.
കോവിഡ് 19 രോഗ പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലി ച്ചുകൊണ്ടായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക. ഗര്‍ഭിണി കളേയും 18 വയസ്സിനു താഴെയുള്ളവരേയും കുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്‍സുലേറ്റസ് വാക്‌സിന്‍ വാന്‍ പരിചയ സമ്പന്നമായ ഡ്രൈവര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഹിതം റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് ജില്ലാ വാക്‌സി ന്‍ സ്റ്റോറില്‍ കൊണ്ടുവരും.കുത്തിവയ്പ്പ് മരുന്ന് പൂര്‍ണ്ണമായും ശീത ശൃംഖലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ വൈദ്യുതി ലഭ്യത മുടങ്ങാതി രിക്കാന്‍ വൈദ്യുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നെന്മാറ,അഗളി,അമ്പലപ്പാറ,നന്ദിയോട്,ചാലിശ്ശേരി,കൊപ്പം സാമൂ ഹികാരോഗ്യ കേന്ദ്രങ്ങള്‍,കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേ ന്ദ്രം, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി,പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ആയിരിക്കും വാക്‌സിനേഷന്‍ നടത്തുക.ജില്ലാതലത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. വാക്‌സി നേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പാലക്കാട് അറിയിച്ചു.