മണ്ണാര്‍ക്കാട്:ഡിസിസി സെക്രട്ടറി പിആര്‍ സുരേഷിനെതിരെ കോ ണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി രംഗത്ത്.കോട്ടോപ്പാടം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴ് ലഭിക്കാവുന്നിടത്ത് മൂന്ന് സീറ്റു കളിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വം ഡിസിസി സെക്രട്ടറി ക്കാണെന്ന് മണ്ഡലം പ്രസിഡന്റ് സിജെ രമേശ് വാര്‍ത്താ സമ്മേള നത്തില്‍ ആരോപിച്ചു.ഡിസിസി സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാ ണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നഷ്ടമായതായും രമേശ് പറഞ്ഞു.
22 അംഗങ്ങളുള്ള ഭരണസമിതിയില്‍ മുസ്ലിം ലീഗ് 12, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്.ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പദവിയുള്ള വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസി ന് നല്‍കിയിരുന്നു.ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൂടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് ധാരണയിലുമെത്തിയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സ്ഥി രം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ നിന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ട് നില്‍ക്കുകയാണ് ഉണ്ടായത്.യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ മണ്ഡലം കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടില്ല.മുഴുവന്‍ മെമ്പര്‍മാരും പങ്കെടുക്കാതിരുന്നതോടെയാണ് ലഭിക്കുമായിരുന്ന സ്ഥിരം സമിതി അധ്യക്ഷ പദവി നഷ്ടമായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടോപ്പാടത്തല്ല അട്ടപ്പാടിയിലാണ് ഡിസിസി സെക്രട്ടറിക്ക് ചുമതല നല്‍കിയിട്ടു ള്ളതെന്നും സിജെ രമേശ് പറഞ്ഞു.അസൈനാര്‍, കെജി ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.