കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന നിലവാരവും ഭൗതിക സൗകര്യങ്ങളും ദേ ശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജന പ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സം യുക്ത യോഗം ‘സമീക്ഷ’ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ലക്ഷ്മിക്കുട്ടി ,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തി ല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടന്‍ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,ഇന്ദിര,സഹദ്‌മെഡിക്കല്‍ ഓഫീസര്‍ വി പി അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്,ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,ആശുപത്രി വികസ ന സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.നിലവില്‍ പ്രാഥമി കാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ ദേശീയ നിലവാരത്തില്‍ ഉള്ള സേവനങ്ങള്‍ നല്‍കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കു മെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ കെ.സുരേഷ് നന്ദി പറഞ്ഞു.