മണ്ണാര്‍ക്കാട്:നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്ക് കുറ ഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുവാനായി സര്‍ക്കാര്‍ ഏര്‍പ്പെടു ത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി.നാല് വര്‍ഷത്തേയോ അതിന് മുകളില്‍ എത്രവര്‍ഷത്തേയോ കുടിശ്ശികയുണ്ടെങ്കിലും അവസാന നാല് വര്‍ഷത്തെ മാത്രം നികു തി കുടിശ്ശികയുടെ 30% അടച്ച് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടേയും 40% അടച്ച് മോട്ടോര്‍ സൈക്കിള്‍,മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടേയും 31.3.2020 വരെയുള്ള കുടിശ്ശിക തീര്‍പ്പാക്കാം.

വാഹനം നശിച്ചു പോയവര്‍ക്കോ വാഹനം മറ്റാര്‍ക്കെങ്കിലും കൈ മാറ്റം ചെയ്യപ്പെട്ട ശേഷം പേര് മാറാതെ നിങ്ങളുടെ പേരില്‍ തന്നെ കിടക്കുകയും വാഹനത്തെ കുറിച്ച് യാതൊരു അറിവ് ഇല്ലാത്തവ ര്‍ക്കും വാഹനം മോഷണം പോയവര്‍ക്കും ഇതുവരെയുള്ള നികുതി കുടിശ്ശിക വളരെ കുറഞ്ഞ നിരക്കില്‍ അടയ്ക്കാമെന്നതും ഭാവിയി ലുള്ള നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാവുന്നതും ഈ പ്രദ്ധതി യുടെ മാത്രം പ്രത്യേകതയാണ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റ് പരിശോധിച്ച് സ്വന്തം പേരിലുണ്ടായിരുന്ന പഴയ ഒരു വാഹനം ഇപ്പോഴും അതേ പേരില്‍ തന്നെയാണെന്നും അതിന് നാല് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശിക ഉണ്ടെന്നും ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ വാഹനത്തിന്റെ ഒരു രേഖയും കൈവശമില്ലായെങ്കില്‍ പോലും ഒരു വെള്ള പേപ്പറി ല്‍ അപേക്ഷ എഴുതി ബന്ധപ്പെട്ട ആര്‍.ടി.ഓ / ജോയിന്റ് ആര്‍ ടി ഓ-യെ സമീപിച്ചാല്‍ നികുതി കുടിശ്ശിക ഈ പദ്ധതി വഴി തീര്‍പ്പാക്കാന്‍ സാധിക്കും.

നികുതി കുടിശ്ശിക അടയ്ക്കുവാനും ഭാവിയില്‍ വരാവുന്ന നികുതി ബാധ്യത ഒഴിവാകാനും മാത്രമെ ഈ അവസരം വഴി സാധിക്കുകയു ള്ളൂ.എന്നാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകില്ല.വാഹനത്തി ന്റെ ഫൈനാന്‍സ്,വാഹനത്തിന്റെ ചെക്ക് റിപ്പോര്‍ട്ട്, വാഹനം സംബന്ധിച്ച മറ്റ് ബാധ്യതകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞ് മാറാ നാകില്ല. ഇത്തരം ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനായി ഫൈനാന്‍സുള്ള വാഹനത്തിന്റെ ഫൈനാന്‍സും തീര്‍പ്പാക്കി വാ ഹനത്തിന്റെ മറ്റ് ബാധ്യതകളും തീര്‍പ്പാക്കി രജിസ്‌ടേഷന്‍ സര്‍ട്ടി ഫിക്കേറ്റ് റദ്ദ് ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ജോയിന്റ് ആര്‍ടി ഒ അല്ലെങ്കില്‍ ആര്‍ ടി ഓ-യെ സമീപിക്കേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!