മണ്ണാര്‍ക്കാട്:അട്ടപ്പാടി കുറുക്കന്‍കുണ്ട് പ്രദേശത്ത് വനംവകുപ്പി ന്റെ തടസ്സം മൂലം വൈദ്യുതി ലഭിക്കാത്തതുകൊണ്ട് വിദ്യാര്‍ത്ഥി കളുടെ ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങുന്നതും പ്രദേശത്തെ റോഡ് ഉള്‍ പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതും എന്‍ ഷംസുദ്ദീന്‍.എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചു.കഴിഞ്ഞ 50 വര്‍ഷമായി പട്ടയം ലഭിച്ച ഭൂമിയില്‍ കുടുംബമായി കഴിയുന്നവര്‍ പോലും ഇതില്‍ ഉണ്ട് .ഇവര്‍ക്ക് പോലും വനം വകുപ്പിന്റെ ദുശ്യാ ഠ്യവും, കടുംപിടുത്തവും മൂലം അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതി നും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും എംഎല്‍എ സബ്മിഷനിലൂടെ ഉന്നയിച്ചു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ബന്ധപ്പെട്ടവര്‍ നല്‍കിയ നിവേദനത്തില്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യ പ്പെട്ടു.
കുറുക്കന്‍ കുണ്ട് പ്രദേശത്ത് ജനങ്ങളുടെ പ്രശ്‌നങ്ങളും ,വിദ്യാര്‍ത്ഥി കളുടെ പഠനം മുടങ്ങിയത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി കെ.രാജു സബ്മിഷന് മറുപടി നല്‍കി .ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കിലോ മീറ്റര്‍ അകലെയുള്ള ഒമ്മല ഫോറസ്റ്റ് സ്റ്റേഷനില്‍ ഇല്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാമെന്നും മന്ത്രി അറിയിച്ചു. ലാന്‍ഡ് ട്രൈബ്യൂ ണല്‍ നല്‍കിയിട്ടുള്ള പട്ടയങ്ങളുടെ നിയമ സാധുത പരിശോധിച്ച് റവന്യൂ, ഫോറസ്റ്റ് അധികാരികള്‍ സംയുക്ത പരിശോധന നടത്തിയ ശേഷം മാത്രമേ ഒഴിപ്പിക്കല്‍ നടപടി എടുക്കാവൂ എന്നും അധികാരി കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണെന്നും എംഎല്‍എയുടെ സബ്മിഷ ന് പ്രത്യേകമായി മന്ത്രി ഉറപ്പുനല്‍കി.