മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇലക്ട്രിക്കല്‍ വയര്‍ മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീ സി ന് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ്,സിഐടിയു ഡിവി ഷന്‍ ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് എന്നിവര്‍ സംസാ രിച്ചു.ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അ സോസിയേഷന്‍ ഓഫ് കേരള മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സെക്ര ട്ടറി നിസാര്‍ സ്വാഗതവും ട്രഷറര്‍ സാജന്‍ ബാബു നന്ദിയും പറഞ്ഞു.
വയറിംഗ് തൊഴിലാളികളെ വഴിയാധാരമാക്കുന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കരട് നിര്‍ദേശം പിന്‍വലിക്കു ക,നിലവിലുള്ള ലൈസന്‍സിംഗ് സമ്പ്രദായം നിലനിര്‍ത്താന്‍ വയറിംഗ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരു ത്തുക,ഇലക്ട്രിക്കല്‍ വയറിംഗ് മേഖല വന്‍കിട കോണ്‍ട്രാക്ട ര്‍മാര്‍ക്ക് തീറെഴുതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.