മണ്ണാര്‍ക്കാട്:പട്ടയം ഉള്‍പ്പടെ ഭൂമി സംബന്ധമായ എല്ലാ രേഖകളും ഉണ്ടായിട്ടും വനംവകുപ്പിന്റെ കടുംപിടുത്തം മൂലം അട്ടപ്പാടിയിലെ കുടിയേറ്റ ഗ്രാമമായ കുറുക്കന്‍കുണ്ട് നിവാസികള്‍ക്ക് ജീവിത സൗ കര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ഭൂമിയുടെ സ്വതന്ത്ര വി നിയോഗം,കുട്ടികളുടെ വിദ്യാഭ്യാസം,വൈദ്യുതി,റോഡ് എന്നിവ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാക ണമെന്നും ആവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യന്ത്രിക്ക് കത്ത് നല്‍കി.ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പടെ 49 ഓളം കുടുംബങ്ങളാണ് കുറുക്കന്‍ കുണ്ട് പ്രദേശത്ത് താമസിക്കുന്നത്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ നിന്നും കുടിയേറി വന്നവരാണ് ഇവര്‍.പട്ടയം ഉള്‍പ്പടെയുള്ള രേഖകള്‍ ഉണ്ടായിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന പരാതിയാണ് പ്രദേശവാസികള്‍ ഉന്നയി ക്കുന്നത്.
അട്ടപ്പാടിയില്‍ വ്യാപകമായി വൈദ്യുതീകരണം നടത്തിയിട്ടും വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം കുറുക്കന്‍ കുണ്ട് പ്രദേശത്ത് വൈദ്യുതി എത്തിയിട്ടില്ല.ഇത് മൂലം ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്.കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ വൈ ദ്യുതിയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഇല്ലാത്തതു മൂലം വിദ്യാര്‍ ത്ഥികളുടെ പഠനം മുടങ്ങിരിക്കുകയാണ്.ഇത് സംബന്ധിച്ച് നിരവ ധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പുതു വര്‍ഷക്കാലത്ത് അധികാരികളുടെ അനാസ്ഥക്കെതിരെ കുട്ടികള്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.വൈദ്യുതി എത്താത്തത് മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നത് സംബന്ധിച്ച് കുറുക്കന്‍കുണ്ട് നിവാസികള്‍ നല്‍കിയ നിവേദനം എംഎല്‍എ മുഖ്യമന്ത്രിക്ക് കൈമാറി.വിഷയം നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയതായും എംഎല്‍എ ഓഫീസ് അറിയിച്ചു.