പാലക്കാട്:ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്ത് കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തല ത്തില്‍ ഓണ്‍ലൈനായി നടക്കും. പട്ടാമ്പി താലൂക്കില്‍ ജനുവരി 15 നും ആലത്തൂര്‍ താലൂക്കില്‍ 22നും ഒറ്റപ്പാലം താലൂക്കില്‍ 29നും ചിറ്റൂര്‍ താലൂക്കില്‍ ഫെബ്രുവരി അഞ്ചിനും പാലക്കാട് താലൂക്കില്‍ 12നും മണ്ണാര്‍ക്കാട് താലൂക്കില്‍ 19നും പട്ടാമ്പി താലൂക്കില്‍ 26നും ഓണ്‍ലൈനായി പരാതി പരിഹാര അദാലത്തുകള്‍ നടക്കും.
പൊതുജനങ്ങള്‍ക്ക് പരാതി പരിഹാര അദാലത്തുകളില്‍ പരിഗ ണിക്കേണ്ട അപേക്ഷകള്‍/ പരാതികള്‍ ഈ- ഡിസ്ട്രിക്ട് മുഖേന ബ ന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ക്ക് അദാലത്തിന്റെ രണ്ട് ദിവ സം മുന്‍പ് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ അക്ഷയ കേന്ദ്ര ങ്ങള്‍ മുഖേനയും അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകര്‍ അദാ ലത്ത് ദിവസം ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളില്‍ ഹാജരായി വീഡി യോ കോണ്‍ഫ്രന്‍സ് മുഖേന അദാലത്തില്‍ സാമൂഹിക അക ലം പാലിച്ചു പങ്കെടുക്കാം. ടോക്കണുകള്‍ സംബന്ധിച്ച വിവ രങ്ങള്‍ അപേക്ഷകരെ അറിയിക്കും. വൈദ്യുതിബോര്‍ഡ് സംബന്ധിച്ച പരാതികള്‍ ഉള്‍പ്പെടെ അദാലത്തില്‍ പരിഗണിക്കും. സി എം ഡി ആര്‍ എഫ്, എല്‍ ആര്‍ എം കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ പരിഗണിക്കില്ല.