മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള ചെമ്മ ണ്ണൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വനംവകുപ്പിന്റെ ജീപ്പ് മറി ഞ്ഞ് മരിച്ച റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാമിനേയും ഡ്രൈവര്‍ ഉബൈദിനേയും വനംവകുപ്പ് ജീവനക്കാര്‍ അനുസ്മരിച്ചു.ചീഫ് കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പിപി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഷര്‍മിളയക്ക് നല്‍കിയ ധീരതയ്ക്കുള്ള അവാര്‍ഡ് പിതാവ് ജയറാ മിന് കൈമാറി.മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍ അധ്യ ക്ഷനായി.ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി,റേഞ്ച് ഓഫീസര്‍ യു ആഷിക് അലി,അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ അജയ ഘോഷ് എന്നിവര്‍ സംസാരിച്ചു.ഡിവിഷന്‍ ഓഫീസിലെ കോണ്‍ ഫന്‍സ് ഹാളിന് ഷര്‍മിള ജയറാം ഹാള്‍ എന്ന് നാമകരണം ചെയ്തു. ഇരുവരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം കൈമാറി.
