അലനല്ലൂർ: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പുളിയംതോടിൽ യു.ഡി.എഫ് പ്രവർത്തകർ താത്കാലിക തടയണ നിർമ്മിച്ചു. എടത്തനാട്ടുകര അടിക്കുണ്ട് പാലത്തിന് സമീപമായാണ് തോടിന് കുറുകെ തടയണ നിർമ്മിച്ചിരിക്കുന്നത്. ചളവ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് തടയണ സഹായകമാകുമെന്ന പ്രതീക്ഷ യിലാണ് നാട്ടുകാർ. അബ്ദു മാസ്റ്റർ മറ്റത്തൂർ, അബ്ദുൽ റഷീദ് മാസ്റ്റർ ചതുരാല, പി. മുഹമ്മദ് എന്ന കുഞ്ഞയമു, ടി.അസ്ഹറുദ്ദീൻ, കെ. മെഹബൂബ്, ഇ.കെ ഗിരീഷ് ബാബു, യു.ഗോപാലകൃഷ്ണൻ, വി.ഇസ്മാ യിൽ, പി.മുഹമ്മദാലി, എം.മഹ്ഫൂസ് റഹീം, ടി.മിൻഹാജ്, എം. അബ്ദുൽ കലാം, കൊച്ചു കാപ്പിൽ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
