പാലക്കാട് :വയസ്സ് 64 ആയെങ്കിലും മത്സരത്തില്‍ താന്‍ പിന്നിലല്ലെന്ന് തെളി യിച്ച് മറിയം പെണ്ണമ്മ. കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാമതെത്തിയാണ് മറിയം പെണ്ണമ്മ കലോത്സവത്തില്‍ തിളങ്ങി യത്. നെന്മാറ അയിലൂര്‍ സ്വദേശിയായ പെണ്ണമ്മ 20 വര്‍ഷമായി കുടുംബശ്രീ പ്രവര്‍ത്തകയാണ്. കുട്ടിക്കാലം മുതല്‍ കവിതകളോട് ഇഷ്ടമായിരുന്ന പെണ്ണമ്മയ്ക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണു ള്ളത്. പേരകുട്ടികള്‍ പഠിപ്പിച്ച കവിത പശുവളര്‍ത്തലിനിടയില്‍ ആവര്‍ത്തിച്ചു ചൊല്ലി ചുരുങ്ങിയ സമയത്തിലാണ്  മനപാഠമാക്കി പഠിച്ചതെന്ന് പെണ്ണമ്മ പറയുന്നു. കവിതാ പാരായണമത്സരത്തില്‍ പങ്കെടുത്ത  മുതിര്‍ന്ന സ്ത്രീ കൂടിയാണ് പെണ്ണമ്മ. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങി മത്സരങ്ങളിലും പെണ്ണമ്മ പങ്കെടുത്തിട്ടുണ്ട്. വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് പെണ്ണമ്മ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!