മണ്ണാര്‍ക്കാട് : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളക്കാന്‍ തുടങ്ങുന്ന സമയത്ത് മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് കഴിയണമെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. എസ്.വൈ.എസ്. മാനവസഞ്ചാരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന മാന വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഇടയിലെ വിഭജന ങ്ങളേയും വിദ്വേഷങ്ങളേയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നവര്‍ ആലോചിക്കണം. ഇതൊന്നും അധികകാലം നിലനില്‍ക്കില്ല.വാക്കും പ്രവൃത്തിയും കൊണ്ട് എല്ലാവരേയും ചേര്‍ത്ത് പിടിക്കണമെന്നും ഈ മാനവയാത്ര അത്തരം സന്ദേശ മാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അധ്യക്ഷനായി. എസ്. വൈ.എസ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ, ജാഥാ നായകനും എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറിയുമായ ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം, എം.എല്‍.എമാരായ പി.മുഹമ്മദ് മുഹ്സിന്‍, കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, അബൂബ ക്കര്‍ അവണക്കുന്ന്, എം.എ അബ്ദുനാസര്‍, ജനപ്രതിനിധികള്‍, മത സാമൂഹ്യ സാംസ് കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കുന്തിപ്പുഴയ്ക്ക് സമീപത്ത് നിന്നും സൗഹാര്‍ദ്ദ നടത്തവുമുണ്ടായി. നൂറുകണക്കിനാളുകള്‍ അണിനിരന്നു.