കുമരംപുത്തൂര്‍ : പഞ്ചായത്ത് പ്രാദേശിക പൊതുജന ആരോഗ്യസമിതിയും ഇന്റര്‍ സെക്ടറല്‍ യോഗവും ചേര്‍ന്നു. പഞ്ചായത്ത് പരിധിയില്‍ ആരോഗ്യശുചിത്വ പരിശോ ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. മഞ്ഞപ്പിത്തം പോലെയുള്ള പകര്‍ ച്ചാവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ അനിവാ ര്യമാണെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അബ്ദുല്‍ റഷീദ് അറിയിച്ചു. തെരുവോരങ്ങളില്‍ ഉള്‍പ്പടെ അനധികൃത കച്ചവം നിയന്ത്രിക്കണമെന്ന് വ്യാപാരി പ്രതി നിധികള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിരമഠത്തുംപള്ളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സുനില്‍, ദീപ, അസി. സെ ക്രട്ടറി ശിവപ്രകാശന്‍, എ.ഇ. പി.വി ജിതിന്‍, പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!