അലനല്ലൂര്‍ : കേരള സംസ്ഥാന ഭാഗ്യക്കുറിയെ തകര്‍ക്കുന്ന തരത്തില്‍ അനധികൃതമാ യി നടത്തുന്ന എഴുത്തുലോട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അലനല്ലൂരി ല്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി തൊഴിലാളികളുടെ ഉപജീവനംമുട്ടിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിര ത്തി ഇത്തരക്കാരെ നേരിടുമെന്ന് നേതാക്കള്‍ അറിയിച്ചു. അലനല്ലൂര്‍, എടത്തനാട്ടുകര പരിസരങ്ങളില്‍ നടക്കുന്ന അനധികൃത എഴുത്ത് ലോട്ടറിക്കെതിരെ നാട്ടുകല്‍ പൊലി സ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളതായും നേതാക്കള്‍ അറിയിച്ചു. പ്രതിഷേധ പരി പാടി സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ടോമി തോമസ് ഉദ്ഘാടനം ചെയ്തു.ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡ ന്റ് ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. നേതാക്കളായ ഭുവനേശ്, ദേവദാസന്‍ മാസ്റ്റര്‍, ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.