മണ്ണാര്‍ക്കാട്:താലൂക്കിലെ മലയോര മേഖലയില്‍ അധികരിച്ച് വരു ന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന മുറവി ളി വീണ്ടും ശക്തമാകുന്നു.കാട്ടാന,കാട്ടുപന്നി,കുരങ്ങ്,മയില്‍ തുടങ്ങിയ വന്യജീവികളാണ് കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് തൊന്ത രവാകുന്നത്.പുലിയും ഭീതിയാണ്.
എടത്തനാട്ടുകര മുതല്‍ തിരുവിഴാംകുന്ന്, കണ്ടമംഗലം, മേക്കളപ്പാ റ,പൊതുവപ്പാടം,മൈലാംപാടം,ആനമൂളി തത്തേങ്ങേലും വരെയും അട്ടപ്പാടിയിലും വന്യമൃഗങ്ങളെ കൊണ്ട്് കര്‍ഷകര്‍ പൊറുതി മുട്ടു കയാണ്.ചുരത്തിന് താഴെ ആനമൂളി മുതല്‍ തിരുവിഴാംകുന്നില്‍ കാട്ടാന ശല്ല്യം പതിവായി.കര്‍ഷകന്റെ അധ്വാനത്തെ നിമിഷങ്ങള്‍ കൊണ്ടാണ് ഇവ തച്ചുടയ്ക്കുന്നത്.വന്‍ സാമ്പത്തിക നഷ്ടവും പേറേ ണ്ടി വരുന്നു.കുമരംപുത്തൂര്‍,അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തി ന്റെ വനയോര മേഖലയില്‍ നാളികേര കര്‍ഷകര്‍ക്ക് കുരങ്ങ് ശല്ല്യം വലിയ വെല്ലുവിളിയായി മാറി കഴിഞ്ഞു.നാളികേര കൃഷിയ്ക്ക് മാത്രമല്ല റബ്ബറിനും കുരങ്ങുകള്‍ ശല്ല്യമാകുന്നുണ്ട്.തൈകള്‍ നശിപ്പി ക്കുന്നതും തണ്ടൊടിച്ച് കളയുന്നതും പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.
താലൂക്കില്‍ പുലി ഭീതി നിലനില്ക്കുന്ന പ്രദേശങ്ങളുമുണ്ട്.കഴിഞ്ഞ മാസം പൊന്‍പാറ പ്രദേശത്ത് പലതവണ പുലിയെ കണ്ടതായി നാട്ടു കാര്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു.കഴിഞ്ഞ ആഴ്ച പുറ്റാനിക്കാ ടില്‍ ആടിനെ കടിച്ച കൊന്ന വന്യജീവി പുലിയാണെന്നാണ് നാട്ടു കാര്‍ പറയുന്നത്.കഴിഞ്ഞ വര്‍ഷം മൈലാമ്പാടത്ത് മാസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ പുലിയെ കെണിവെച്ച് പിടികൂടി വന ത്തില്‍ വിട്ടിരുന്നു.
ജനവാസമേഖലയിലേക്കുള്ള വന്യജീവികളുടെ വരവ് സൈ്വര്യ ജീവിതം തകര്‍ക്കുകയാണ്.വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് പോലുള്ള പ്രതി രോധ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്ന കാഴ്ചയാണ്. കിടങ്ങു കളും സോളാര്‍ ഫെന്‍സിംഗുകളും തകര്‍ന്ന ഭാഗങ്ങളിലൂടെയാണ് കാട്ടാനകളുടെ കാടിറക്കമെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങ ളിലിറങ്ങി നാശം വിതക്കുന്ന കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് ഇടപെ ട്ട് വനപാലകരും ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് വനത്തിലേക്ക് തുരത്താറുണ്ടെങ്കിലും രാത്രിയായാല്‍ ഇവ തിരിച്ചെത്തുകയാണ് പതിവ്.കാട്ടാനശല്ല്യം രൂക്ഷമായിട്ടുള്ള അട്ടപ്പാടിയിലും തിരുവിഴാം കുന്നിലും പുതിയ ആര്‍ആര്‍ടിയെ സംഘത്തെയും ഓഫീസും അനുവദിക്കുമെന്ന് മന്ത്രിതല വാഗ്ദാനമുണ്ടായെങ്കിലും നടപ്പായി ട്ടില്ല.
വനത്തിനകത്ത്തീറ്റയ്ക്കും വെളളത്തിനും ക്ഷാമമുണ്ടാകുന്നതാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വനത്തി നകത്ത് കുളങ്ങള്‍ നിര്‍മിച്ച് കുടിവെള്ളം സൗകര്യമൊരുക്കുകയും തീറ്റയുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്താല്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.റെയില്‍ ഫെന്‍സിംഗ് പോലുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വനാതിര്‍ത്തി കളില്‍ നടപ്പിലാക്കണമെന്നും മലയോര ജനത ആവശ്യപ്പെടുന്നു.