അലനല്ലൂര്‍: നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന തോട്ടില്‍ പഴകിയ മത്സ്യം തള്ളി.അലനല്ലൂര്‍ പാക്കത്ത്കുളമ്പ് പുത്തൂര്‍ തോ ട്ടിലാണ് ഏകദേശം മൂന്ന് പെട്ടിയോളം വരുന്ന ചെറുമത്സ്യങ്ങള്‍ തള്ളിയത്.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.തോട്ടില്‍ ഒഴുക്കുണ്ടായിരു ന്നതി നാല് മത്സ്യങ്ങള്‍ പലയിടങ്ങളിലായി പരന്ന് കിടക്കുകയായി രുന്നു.പ്രദേശത്തെ വീട്ടിലെ സിസിടിവിയില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കാണുന്നുണ്ടെന്നും ഇത് പരിശോധിച്ച് കുറ്റ ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവ ശ്യപ്പെട്ടു.വൈകീട്ടോടെ പ്രദേശവാസികളായ കെപി കരീം,കെപി, സമദ്,നൗഷാദ് കരിമ്പന,പി.നാസര്‍,പി മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് മത്സ്യം കുഴിച്ച് മൂടി.കഴിഞ്ഞ ദിവസം ഭീമനാട് പെരിമ്പടാരി പാതയോരത്തും ചീഞ്ഞളിഞ്ഞ മത്സ്യം തള്ളിയിരുന്നു.