തച്ചനാട്ടുകര:ചെത്തല്ലൂര്‍ തെക്കുമുറി അത്തിപ്പറ്റ കടവില്‍ അപ കടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണം സുരക്ഷാ സംവി ധാനം.കഴിഞ്ഞ ദിവസം അത്തിപ്പറ്റക്കടവില്‍ കുളിക്കാനെത്തിയ വിദ്യാര്‍ഥികളുടെ സംഘത്തിലെ ഒരാള്‍ വെള്ളത്തില്‍ പെട്ട് മരിച്ചി രുന്നു. ആഴക്കയങ്ങളുള്ള മുറിയങ്കണ്ണിപ്പുഴയുടെ വിവിധ ഭാഗങ്ങ ളില്‍ ആളുകള്‍ കുളിക്കാനെത്തുന്നത് അപകട ഭീഷണിയുയര്‍ത്തു ന്നുണ്ട്.പുഴയുടെ ആഴവും അടിയൊഴുക്കും അറിയാതെ നീന്താന്‍ പുറപ്പെടുന്നവരാണ് അപകടത്തില്‍ പെടുന്നത്. നാട്ടുകാര്‍ അപായ സൂചന നല്‍കാറുണ്ടെങ്കിലും വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും സംഘമായി എത്തുന്നവര്‍ അത് കാര്യമാക്കാതെ പുഴയില്‍ ഇറങ്ങുക യാണ്. മുറിയങ്കണ്ണിക്കടവിലും സമാനമായ വിധത്തില്‍ ഒരു വര്‍ഷം മുമ്പ് ഒരാള്‍ വെള്ളത്തില്‍ പെട്ട് മരിച്ചിരുന്നു. പുഴയിലെ കരിമ്പുഴ ഭാ ഗത്തെ മുതല മൂര്‍ഖന്‍ കടവ് തൂക്കുപാലത്തിലും സന്ദര്‍ശനത്തി നാ യി ആളുകള്‍ എത്തുന്നുണ്ട്. തകര്‍ന്നു കിടക്കുന്ന പാലം വക വയ്ക്കാതെ പാലത്തിലൂടെ അക്കരക്ക് നടക്കുന്നത് കടുത്ത അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. പുഴയിലേക്ക് അപരിചിതര്‍ എത്തുന്നത് കര്‍ശനമായി നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!