മണ്ണാര്‍ക്കാട്:താമസിയാതെ മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ക്യാമ്പസിലും മിയോവാക്കി വനം തളിര്‍ക്കും.ഒപ്പം ചിത്രശലഭങ്ങള്‍ പാറിക്കളിക്കുന്ന ശലഭോദ്യാന വും,പുഷ്പവനവും ഹരിതചാരുത വിരിയിക്കും.രോഗപ്രതിരോധ മാര്‍ഗങ്ങളുടെ പാഠങ്ങള്‍ പകര്‍ന്ന് ഔഷധ സസ്യ ഉദ്യാനവും ഇവയ്‌ ക്കൊപ്പം ക്യാമ്പസിനെ മനോഹരമാക്കും.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടയ്ക്കാപുത്തൂര്‍ സംസ്‌കൃതി യുടെ സഹകരണത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് കോളേജ് അധികൃതര്‍.രണ്ടരയേക്കര്‍ സ്ഥലത്താണ് ഗ്രീന്‍ ക്യാമ്പസ് ഒരുക്കുന്ന ത്.ഊദ് തൈ നട്ട് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളേ ജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.ജോണ്‍ മാത്യു, കെ.എ.കരുണാകരന്‍ ,അനി ത.പി,ബിന്ദു.പി,രാജേഷ്‌ സംസ്‌കൃതി, എം.മനോജ്, പ്രൊഫ.പ്രേമ കുമാര്‍,സി.രാമകൃഷ്ണന്‍,അശ്വതി.എം എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!