മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരി ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.29 വാര്‍ഡു കളില്‍ മുസ്‌ലിംലീഗ് -16, കോണ്‍ഗ്രസ് -10, കേരള കോണ്‍ഗ്രസ് -2, ആര്‍.എസ്.പി -1, എന്നിങ്ങനെ വാര്‍ഡുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
മുസ്‌ലിംലീഗ് പ്രതിനിധികളായി കുന്തിപ്പുഴ – സറഫുന്നീസ സെയ്ത്, കുളര്‍മുണ്ട – ഉഷ ഉണ്ണികൃഷ്ണന്‍, ചോമേരി – ആസ്യ പീടികക്കല്‍, കൊടുവാളിക്കുണ്ട് – ഹംസ കുറുവണ്ണ, പെരിഞ്ചോളം – ഷമീര്‍ വേളക്കാടന്‍, നെല്ലിപ്പുഴ – സാജിത കൊല്ലുടുക, മുണ്ടെക്കരാട് – സി. മുഹമ്മദ് ബഷീര്‍, നമ്പിയംപടി – മുജീബ് ചോലോത്ത്, നാരങ്ങാപെറ്റ – ജംഷീന ഷമീര്‍,നായാടിക്കുന്ന് – സമദ് പുവക്കോടന്‍, ചന്തപ്പടി – സി.ഷഫീഖ് റഹ്മാന്‍, പെരിമ്പടാരി – ജുമൈല മോതിരപ്പീടിക, ഗോവിന്ദപുരം – രാധാകൃഷ്ണന്‍, ഒന്നാം മൈല്‍ – യൂസഫ്ബ ഹാജി തോരക്കാട്ടില്‍, നമ്പിയംകുന്ന് – സുഹറ.സി.കെ, കോണ്‍ഗ്രസ് പ്രതിനിധികളായി ഉഭയമാര്‍ഗം – അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി, അരുകുര്‍ശ്ശി – പ്രസീദ.കെ, വടക്കേക്കര – സതീഷ്‌കുമാര്‍.ടി.എന്‍, തെന്നാരി – വനജ.കെ, വടക്കുമണ്ണം – സുലൈഖ.എം.കെ, നടമാളിക – കെ.ബാലകൃഷ്ണന്‍ എന്ന ബാലു, ആണ്ടിപ്പാടം – ജലീല്‍ കൊളമ്പന്‍, ആല്‍ത്തറ – രഞ്ജിത.എസ്, തോരാപുരം – വിനിത.ആര്‍, വിനായക നഗര്‍ – സിന്ദു മനോജ്, കേരള കോണ്‍ഗ്രസ് പ്രതിനിധികളായി പാറപ്പുറം ഉമ്മര്‍.കെ, കാഞ്ഞിരം, ആര്‍.എസ്.പി പ്രതിനിധിയായി അരയംകോട് – എ.അയ്യപ്പന്‍ എന്നിവരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍.
മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യു.ഡി. എഫ് കണ്‍വെന്‍ഷനില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.കെ.സി അബ്ദുറഹിമാന്‍ അധ്യക്ഷത വഹി ച്ചു.യു.ഡി.എഫ് നേതാക്കളായ എന്‍.ഹംസ, അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പി.അഹമ്മദ് അഷറഫ്, പി.ആര്‍ സുരേഷ്, വി.വി ഷൗക്കത്തലി,റഷീദ് ആലായന്‍,റഫീഖ് കുന്തിപ്പുഴ,മനോജ്, കെ.ബാലു, പ്രേംകുമാര്‍, കൊളമ്പന്‍ ആലിപ്പു ഹാജി, മുത്തു, നഗ രസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ തുടങ്ങിയവര്‍ സംബന്ധിച്ചു.