പാലക്കാട്:ഇന്ത്യ നേരിടുന്ന നിലവിലെ എല്ലാ പ്രതിസന്ധികളുടെ യും പ്രതിവിധി ഗാന്ധിയാണെന്നും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന സമഭാവനയുടെ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പ്രസക്തിയുള്ളത് കൊണ്ടാണ് ഗാന്ധിജി ഇന്നും മനുഷ്യമനസ്സുകളില്‍ നിലനില്‍ക്കു ന്നതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.പാലക്കാട് വിക്ടോറിയ കോളേജില്‍ കെഎസ് യു പാലക്കാട് ജില്ലാ കമ്മിറ്റി ഹേറാം എന്ന പേരില്‍ സംഘടിപ്പിച്ച കലാശാലയുടെ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ. എസ് ജയഘോഷ് അദ്ധ്യക്ഷനായി.മാധ്യമ പ്രവര്‍ത്തക നിഷ പുരു ഷോത്തമന്‍,എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂ ട്ടത്തില്‍ ,ജില്ലാ ഭാരവാഹികളായ ശ്യാം ദേവദാസ്,ഗൗജ വിജയ കുമാര്‍,അജാസ്,ഷാഫി കാരക്കാട്, രഹന ,അജ്മല്‍, ആഷിക്ക്, സ്മിജ, കാവ്യ ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!