കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസിന് സമാപനമായി. സമാപന നാളായ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്ന മൗലിദ് പാരായണത്തിന് അബ്ദുറഹ്മന്‍ സഖാഫി ചങ്ങലീരി നേതൃത്വം നല്‍കി. മൗലിദിന് ശേഷം അന്നദാനവുമുണ്ടായി. ഉസ്താദ് സൈനു ദ്ദീന്‍ കാമില്‍ സഖാഫി പയ്യനടം, സയ്യിദ് മുഹമ്മദ് ത്വാസീന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒക്ടോബര്‍ 25ന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍,സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. ആദ്യ ദിവസം ബുര്‍ദ മജ്‌ലിസും സ്വലാത്തുസ്സ ആദഃയും നടന്നു.ഏലംകുളം അബ്ദുറശീദ് സഖാഫി പ്രസംഗിച്ചു. രണ്ടാം ദിവസം പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷ ണവും മൂന്നാം ദിവസം മസ്ഊദ് സഖാഫി ഗൂഡല്ലൂരിന്റെ പ്രഭാഷ ണവുംസയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയും നടന്നു. സമാപന നാളില്‍ നടന്ന അന്നദാനത്തില്‍ പതിനായിരത്തോളം വരുന്ന ആളുകള്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കി വിതരണം ചെയ്തത്.