അട്ടപ്പാടി:മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോ യിസ്്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.മാവോയിസ്റ്റ് നേതാവ് മണിവാസകമാണ് കൊല്ലപ്പെട്ടത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് പരിക്കേറ്റി രുന്നു.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹ ങ്ങളുടെ ഇന്‍ക്വസ്റ്റ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍ പ്പടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി ശ്രീമതി,തമിഴ്‌നാട് സ്വദേശികളായ എഎസ് സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളില്‍ ചിലര്‍ വനത്തിനുള്ളിലേക്ക് ചിതറിയോടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇവര്‍ക്കായാണ് തിരച്ചില്‍.