മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ടായി ഗിരീഷ് ഗുപ്ത ഔദ്യോഗികമായി ചുമതയേറ്റു.മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഫല്‍ തങ്ങളില്‍ നിന്നും മിനു റ്റ്‌സ് ബുക്ക് സ്വീകരിച്ചാണ് ചുമതല ഏറ്റെടുത്തത്.യൂത്ത് കോണ്‍ ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ് ചടങ്ങ് ഉദ്ഘാട നം ചെയ്തു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഫാറൂഖ് പറഞ്ഞു.ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു മുഖ്യപ്ര ഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ മനു ജേക്കബ്,ഡോ.സരിന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹ മ്മദ് അഷ്‌റഫ്,പി.ആര്‍ സുരേഷ്,ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി, അഡ്വ. സുബ്രമണ്യന്‍,മിന്‍ഹാസ്,വിജീഷ്,തോമസ്സ് മാസ്റ്റര്‍,രാജന്‍ ആമ്പാട ത്ത്,സിജാദ് അമ്പലപ്പാറ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ തീ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ച് അന്വോഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതി ഷേധ തീ സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ ചുങ്കം സെന്ററില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി മനു ജേക്കബ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.എച്ച് ഫിറോസ് ബാബു,സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ്,ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍,വിനോദ്ചെറാട്,മിന്‍ഹാസ്,അഡ്വ.സുബ്രമണ്യന്‍,വിജീഷ്,നൗഫല്‍തങ്ങള്‍,നൗഷാദ് ചേലംഞ്ചേരി,നസീഫ് പാലക്കഴി,സിജാദ് അമ്പലപ്പാറ,രാജന്‍ ആമ്പാടത്ത്,അജീഷ് തോരാപ്പുരം,ഹാരിസ് തത്തേങ്ങലം തുടങ്ങിയവര്‍ പങ്കെടുത്തു.